കടലുണ്ടി: വട്ടപ്പറമ്പ് പഴഞ്ചണ്ണൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ, ശിവക്ഷേത്ര നിർമ്മാണത്തോടനുബന്ധിച്ച് ബ്രോഷർ ആത്മീയ പ്രഭാഷകൻ ഓലശ്ശേരി ശശീധരൻ വ്യവസായി അണ്ടിപ്പറ്റ് ബാബുവിന് നൽകി പ്രകാശനം ചെയ്തു. എ.പി. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. കണ്വമഹർഷി പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കുന്ന ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ശിവ ചൈതന്യം കണ്ടെത്തിയതിനെ തുടർന്നാണ് ശിവക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചത്. എം.കെ. സുചിത്ര, കോട്ടാക്കളത്തിൽ കൃഷ്ണൻ കുട്ടി, കെ. വേലായുധൻ, രാധാകൃഷ്ണൻ തൈക്കൂട്ടത്തിൽ, കെ.എൻ വിനോദ് കുമാർ, പുഷ്പരാജൻ അമ്പാളി, സി.കെ സത്യൻ, എ.പി. പങ്കജാക്ഷൻ, കൃഷ്‌ണൻ കാക്കാത്തിരുത്തി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |