പേരാമ്പ്ര: വൈദ്യുതി മുടക്കിനെതിരെ ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ടൗണിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി തറമൽ രാഗേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.കെ. മനു അദ്ധ്യക്ഷത വഹിച്ചു. എം. പ്രകാശൻ, കെ.എം. ബാലകൃഷ്ണൻ, ബിനീഷ് എടവരാട്, പി.പി. പ്രസന്ന, ഇല്ലത്ത് മോഹനൻ, സി.കെ. ലീല, ശോഭ കോമത്ത്, എൻ.എം. രവീന്ദ്രൻ, ചന്ദ്രൻ ചക്കുളങ്ങര എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |