രാമനാട്ടുകര: ജില്ലയിലെ പാലിയേറ്റീവ് യൂണിറ്റുകളുടെ കൂട്ടായ്മയായ കിപ് -ഫറോക്ക് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തകർക്കുള്ള ശിൽപ്പശാല സംഘടിപ്പിച്ചു. ചുള്ളിപ്പറമ്പ് പുലരി പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ശിൽപ്പശാല രാമനാട്ടുകര നഗരസഭ ചെയർമാൻ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കിടപ്പുരോഗികൾക്കടക്കം സാന്ത്വനമേകുന്ന പാലിയേറ്റീവ് സംവിധാനങ്ങളിൽ കാലാകാലങ്ങളിൽ വരുത്തുന്ന മെച്ചപ്പെട്ട ശുശ്രൂഷാസംവിധാനങ്ങളെക്കുറിച്ച് വോളണ്ടിയർമാരെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. കിപ് ജില്ലാ ഭാരവാഹികളായ കുഞ്ഞഹമ്മദ്, മജീദ്,കെ. ഗംഗാധരൻ, ഫറോക്ക് മേഖലാ പ്രതിനിധികളായ ടി.പി ശഹീദ്, ബാബുരാജൻ, പ്രകാശൻ പേരോത്ത്, സൈതലവി കോടമ്പുഴ, മുഹമ്മദലി, സി.പി ജാബിർ, ജയപ്രകാശൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |