SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

ആരോഗ്യവകുപ്പ് പരിശോധന

parishodhana
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

മുക്കം: നഗരസഭയിലെ ഭക്ഷ്യ ഉത്പ്പാദന വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹെൽത്തി കേരള പരിശോധന നടത്തി. മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജിത്ത്.കെ.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഓസ്റ്റിൻ, ലിൻസി മാത്യു, എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പരിശോധനയിൽ മുനിസിപ്പാലിറ്റി ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും പുകവലി നിരോധിത ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരളാ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL