കുന്ദമംഗലം: ഗ്രന്ഥശാലാ ദിനാഘോഷത്തിന്റെ ഭാഗമായി പയമ്പ്ര അരുണോദയം വായനശാല ആൻഡ് ലൈബ്രറി സാഹിത്യ കാരന്മാരെ ആദരിച്ചു. മുതിർന്ന സാഹിത്യകാരൻ പി. ഗംഗാധരൻ നായർ, നവാഗത എഴുത്തുകാരായ സുധേഷ് ചിത്തിര , അജേഷ് പൊയിൽ താഴം, കെട്ടിടം നിർമിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയ ചെറാത്ത് ശ്രീധരൻ നായർ, പി. എം.കൃഷ്ണൻ കുട്ടി എന്നിവരെ ആദരിച്ചു. കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് എം. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മികച്ച വായനക്കാരനായി ഇ.ടി. ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. പി. ശ്രീനിവാസൻ നായർ, കെ. സി. ഭാസ്കരൻ, കെ.. ബാലകൃഷ്ണൻ നായർ, സജിത്ത് കുമാർ, രാമചന്ദ്രൻ നായർ, അനിഷ സുധേഷ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |