കോഴിക്കോട്: മുതിർന്ന സ്ത്രീകളുടെ സംരക്ഷണം സ്ത്രീസമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകൾക്ക് പോലും വാർദ്ധക്യത്തിൽ സാമൂഹ്യപരിരക്ഷ ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ വർദ്ധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പരിഗണിച്ച 50 പരാതികളിൽ ആറെണ്ണം തീർപ്പാക്കി. ഒരു പരാതി നിയമസഹായത്തിനായി വിട്ടിട്ടുണ്ട്. ആറു പരാതികളുമായി ബന്ധപ്പെട്ട് പൊലീസിന്റെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാതല സിറ്റിംഗിൽ കമ്മിഷൻ അംഗം പി കുഞ്ഞായിഷ,അഡ്വ.എ ജമിനി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |