SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

ഓണസദ്യയൊരുക്കി വ്യാപാരികൾ

onasadhya
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് സംഘടിപ്പിച്ച ഓണസദ്യയിൽ നിന്ന്

മുക്കം:വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിന്റെ ഓണസദ്യയിൽ 1300 ഓളം പേർ പങ്കാളികളായി. വ്യാപാരികൾക്ക് പുറമേ പോലീസ്, ഫയർഫോഴ്സ്, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ,ഹരിത കർമ്മസേനാംഗങ്ങൾ,പോർട്ടർമാർ,ഓട്ടോറിക്ഷാ തൊഴിലാളികൾ, രാഷ്ട്രീയ പ്രവർത്തകർ, സമൂഹത്തിലെ വിവിധമേഖലകളിലുള്ളവർ തുടങ്ങിയവർ സദ്യയിൽ പങ്കെടുത്തു.വരും വർഷങ്ങളിലും കൂടുതൽ ഗംഭീരമായി ഓണാഘോഷം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഏകോപന സമിതി പ്രവിഡന്റ് അലി അക്ബർ, സെക്രട്ടറി വിപി.അനീസ്, ട്രഷറർ ഡിറ്റോ തോമസ് എംകെ. ഫൈസൽ, അഖിൽ ജോക്കി അജ്മൽ,ഷംസീർ,സലീം ബഷീർ,മുനീർ,ഷിജു തുടങ്ങിയവരും വനിതാവിംഗിലെ ഉമൈന,ടെൽമ, ജസീല, സുഹ്‌റ, രജനി, വിജയ, റഷീദ, റീന, സജ്‌ന, ഷഫീന, ജംഷീറ എന്നിവരും നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL