കൊടുവള്ളി: ജില്ലാ സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലും മിക്സഡ് വിഭാഗത്തിലും ഉമ്മൻചാണ്ടി സ്പോർട്സ് അക്കാദമി ജേതാക്കളായി. ആൺകുട്ടികളിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളും, പെൺ കുട്ടികളിൽ എം.ഇ. എസ് കൈതപ്പൊയിലും, മിക്സഡ് വിഭാഗത്തിൽ കെ.എസ്.ഏ കൈതപ്പൊയിലും രണ്ടാംസ്ഥാനം നേടി. ടഗ് ഓഫ് വാർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.പി. മുഹമ്മദ് ഇസ്ഹാഖ് വിജയികൾക്കുള്ള ട്രോഫികൾ വിതരണംചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. കെ.അബ്ദുൽ മുജീബ്, എം.ആഷിഖ്, പി.പി.ഷഹർബാനു, പി.ടി, അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |