SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

സ്മൃതി മന്ദിരം സമർപ്പിച്ചു

news
പടം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.

മരുതോങ്കര: ജാനകിക്കാട് തൃക്കൈപറമ്പ് ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ പണികഴിപ്പിക്കപ്പെട്ട പരവത്ത് ബാലൻനമ്പ്യാർ സ്മൃതിമന്ദിരം കേരളത്തിൻ്റെ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മത്തത്ത് കുടുംബംവക നിർമ്മിക്കുന്ന ക്ഷേത്രകിഴക്കേഗോപുരനടയുടെ പ്രവൃത്തി ഉദ്ഘാടനം കെ. എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജ്യോതികുമാർ ചാമക്കാല എം.എൽ.എ മുഖ്യാഥിതിയായി. മെറിൻ ജോസഫ് ഓപ്പറേഷൻ തൂഫാൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

കെ.എം സതി പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ സുരേന്ദ്രൻ, പി ഗംഗാധരൻ, കോരങ്കോട്ട് മൊയ്തു, പാറക്കൽ ബാലകൃഷ്ണൻ, ഷിവിജ വിനോദൻ, കെ.ടി ജയിംസ്, കെ.പി രാജൻ, കോരങ്കോട്ട് ജമാൽ, ബിജു പരവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL