വടകര: കെ.കെ രമ എം.എൽ.എ യുടെ വിദ്യാഭ്യാസ പരിപാടിയായ വൈബ് സംഘടിപ്പിച്ച 'വിജയാരവം 2026' സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.സി. പ്രമോദ് അദ്ധ്യക്ഷനായി. വടകര റൂറൽ എസ്.പി മെറിൻ ജോസഫ്, സബ് കളക്ടർ പി.പി അർച്ചന മുഖ്യാതിഥികളായി. ആർ. ഷിജു, പവിത്രൻ മണ്ടോടി, പി.കെ ശശി, കോട്ടയിൽ രാധാകൃഷ്ണൻ, കെ ലീല, ഒ.കെ കുഞ്ഞബ്‌ദുള്ള, ഷജിന കൊടക്കാട്ട്, ഷൈജി പ്രമോദ്, ടി.കെ. സിബി, ഡോ. ശശികുമാർ പുറമേരി പ്രസംഗിച്ചു. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും കെ.കെ രമ ഉപഹാരം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |