SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

സ്നേഹസംഗമം സംഘടിപ്പിച്ചു

inaguration
തോണിക്കടവിൽ നടന്ന സ്നേഹസംഗമം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.നൂറുദ്ദീൻ ചെറുവറ്റ ഉദ്ഘാടനം ചെയ്യുന്നു

കുരുവട്ടൂർ : വയോജന ദിനത്തിന്റെ ഭാഗമായി കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ചെറുവറ്റ പൂനൂർ പുഴയോരത്തെ തോണിക്കടവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.നൂറുദ്ദീൻ ചെറുവറ്റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വിഷ്ണുപ്രിയ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഷീദ് പോലൂർ, ഷൈജു പറമ്പടം, സി ഹഫ്സത്ത്, ജീവകാരുണ്യ പ്രവർത്തകൻ ജയരാജൻ അനുഗ്രഹ, മൈമൂന, പി എം അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. ആർ.കെ രവിവർമ്മ ഭാഷാശ്രീ പുരസ്കാര ജേതാവ് വിജയൻ ഒടിപുനത്തിനെ ആദരിച്ചു. സൈക്കോ കൗൺസിലർ തുഷാര ക്ലാസിന് നേതൃത്വം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗദ ഹസൻ സ്വാഗതവും വി.ജയരാജൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL