വടകര: സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി വടകര മുൻസിപ്പാലിറ്റി 35 വാർഡ് വെളുത്തമലയിൽ ഭരതീയ ജനതാ പാർട്ടി മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പും രക്തദാനക്യാമ്പും സംഘടിപ്പിച്ചു. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ദിലീപ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും ജില്ലാ വൈസ് പ്രസിഡന്റുമായ പി.കെ സിന്ധു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടകര മണ്ഡലം ജനറൽ സെക്രട്ടറി ഷെൽനേഷ് വി, എം.എം.വി. പ്രൊ. കെ രാജൻ എന്നിവർ പ്രസംഗിച്ചു. അൻസാ വിപിൻ സ്വാഗതം പറഞ്ഞു. രക്ത ദാന പരിപാടിയിൽ നിരവധി ചെറുപ്പക്കാർ രക്തദാനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |