SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 AM IST

ലോകനാടക ദിനാഘോഷം

img
പ്രമുഖ തെയ്യം കലാകാരൻ ഒകെ ഗംഗാധരന് പി പി ദാമോദരൻ ഉപഹാരം കെെമാറുന്നു

വടകര: കളിക്കളം, ഇപ്റ്റ, നന്മ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു. വടക്കെ മലബാറിലെ തെയ്യം കലാകാരൻ ഒ.കെ ഗംഗാധരനെ ആദരിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വി.പി രമേശൻ പൊന്നാടയണിയിച്ചു. പി.പി ദാമോദരൻ ഉപഹാരം സമർപ്പിച്ചു. ഡോ. മോഹനൻ നടുവത്തൂർ പ്രഭാഷണം നടത്തി. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. വി.പി രാഘവൻ ലോക നാടകദിന സന്ദേശം നൽകി. പപ്പൻ നരിപ്പറ്റ, എടയത്ത് ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. കെ.പി സത്യനാഥൻ ഏകപാത്ര നാടകം അവതരിപ്പിച്ചു. തയ്യുള്ളതിൽ രാജൻ സ്വാഗതവും ടി.പി റഷീദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL