കോഴിക്കോട്: യോഗ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുത്തലത്ത് രാഘവൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള 45-ാമത് സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പ് 25ന് നടക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 14 ജില്ലകളിൽ നിന്നായി 700 മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഡ്വ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള, പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ.ഒ ശൈലേഷ് സി. നായർ പങ്കെടുക്കും. സമാപനച്ചടങ്ങ് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ബോബി ചെമ്മണൂർ സമ്മാനം നൽകും. വാർത്താസമ്മേളനത്തിൽ പ്രകാശൻ കളരിക്കൽ, പി. ഗോപാലകൃഷ്ണൻ, രാകേഷ് ശങ്കർ പുത്തലത്ത്, മനോജ്, ഷീല പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |