ആരോഗ്യമന്ത്രിയുടെ ഉറപ്പ്
ഉള്ള്യേരി: പോസ്റ്റ്‌മോർട്ടം നടപടികളിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന, മൃതദേഹം കീറിമുറിക്കാതെ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള 'വെർച്വൽ ഓട്ടോപ്സി' സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളേജിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം ഉറപ്പുനൽകി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഉള്ള്യേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാരില്ലാതെ ചില ആശുപത്രികൾ പ്രവർത്തിക്കുന്നത് ഒഴിവാക്കാൻ 1800 ഓളം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മുഖ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അസ്ഥിരോഗം ബാധിച്ച കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ഗുണമേന്മയുള്ള ഇന്ത്യൻ നിർമിത മരുന്നുകൾ ലഭ്യമാക്കും. ഹീമോഫീലിയ അടക്കമുള്ള അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയിലെ അനാസ്ഥയ്ക്ക് കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ വി ടി സൂരജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |