SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 AM IST

പ്രിയദർശിനിയിൽ വനിതാ യാത്രക്കാർ ഇരട്ടിയായി 'വുമൻസ് ട്രിപ്പ്' സൂപ്പർ

ksrtc
പ്രിയദർശിനി

കോഴിക്കോട്: പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സി. ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 101 ശതമാനം വർദ്ധനവ്. പദ്ധതി ആരംഭിച്ച് 115 ദിവസം പിന്നിട്ടപ്പോൾ 15.99 കോടിയിലേറെ വനിതാ, ട്രാൻസ്ജെൻഡർ യാത്രക്കാരാണ് സംസ്ഥാനത്തുടനീളം യാത്ര ചെയ്തത്. കോഴിക്കോട് ജില്ലയിൽ 81,44,631 പേർ യാത്രചെയ്തു. ഇതിലൂടെ 21,69,39,341 കോടി രൂപ വരുമാനമുണ്ടായി. മൂന്ന് പുതിയ ബസുകൾ യാത്രയ്ക്കായി ജില്ലയിൽ അനുവദിക്കുകയും ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളിലും വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. കോഴിക്കോട് ജില്ലയിലെ പല വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ദിവസേന നൂറുകണക്കിന് ആളുകളാണ് പ്രിയദർശിനിയിലെത്തുന്നത്.

15 കോടി യാത്രക്കാർ

2026 ജൂൺ 15 മുതൽ ഒക്ടോബർ 11 വരെ സംസ്ഥാനത്ത് 15,51,01,480 വനിതാ, ട്രാൻസ്ജെൻഡർ യാത്രക്കാർ സൗജന്യയാത്രയുടെ ഭാഗമായി. പ്രതിദിനം ശരാശരി 13.04 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. പദ്ധതി നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള ജൂൺ ഒന്ന് മുതൽ 14 വരെയുള്ള കാലയളവിൽ ഓർഡിനറി സർവീസുകളിലെ വനിതാ യാത്രക്കാരുടെ പ്രതിദിന ശരാശരി 6.48 ലക്ഷം മാത്രമായിരുന്നു. 101 ശതമാനം വർദ്ധനവുണ്ടായെന്നാണ് കണക്ക്. ദൈനംദിന യാത്രകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകളെ ആശ്രയിക്കുന്ന വനിതകളുടെ എണ്ണവും കൂടി.

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഒഴുക്ക്

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. വയനാട്, കക്കാടംപൊയിൽ, ആനക്കാംപൊയിൽ, തുഷാരഗിരി, വടകര, കുറ്ര്യാടി, തുടങ്ങിയ ഇടങ്ങളിലെ വിനോദ സ‌ഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകൾ കൂടുതലെത്തുന്നു. ദിനംപ്രതി 1000ത്തിലധികം പേർ ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്. വയലട, കക്കാടം പൊയിൽ തുടങ്ങിയ ദീ‌ർഘദൂര ഇടങ്ങളിലേക്കുള്ള പ്രിയദർശിനിയിൽ 'ഗേൾസ് ട്രിപ്പ്' പോകുന്നവരും കൂടുതലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL