മുക്കം: തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകൂടവും ചേർന്ന് നടത്തുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ രാഹുൽഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയർപ്പിച്ച് നവംമ്പർ ഏഴിന് നടക്കുന്ന വോട്ട് ബചാവോ, ദേശ് ബചാവോ പരിപാടിയോടനുബന്ധിച്ച് കാരശ്ശേരിയിൽ നടന്ന പ്രത്യേക മണ്ഡലം കൺവെൻഷൻ കെ.പി.സി.സി അംഗം ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. സമാൻ ചാലൂളി അദ്ധ്യക്ഷത വഹിച്ചു. എം.ടി അഷ്റഫ്, കാരാട്ട് ശ്രീനിവാസൻ, റോയ്, റീന പ്രകാശ്, ടി.എം. ജാഫർ, ജംഷിദ് ഒളകര, റജീന കിഴക്കയിൽ, നിഷാദ് വിച്ചി, സാദിഖ് കുറ്റിപ്പറമ്പ്, കാരാട്ട് കൃഷ്ണൻകുട്ടി, പി.പ്രേമ ദാസൻ, കെ.ആബിദ്, സി.വി.ഗഫൂർ, കെ.കെ.സുഹറ, വി.ടി.ഫിലിപ്പ്, മുജീബ്, ഇ.പി ഉണ്ണികൃഷ്ണൻ, വി.സി സലിം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |