SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 PM IST

ഉപതെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു

election
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനായി മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പുരോഗമിക്കുന്നു

മഞ്ചേരി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ആരംഭിച്ചു. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് പേപ്പർ ബാലറ്റ് യൂണിറ്റിൽ പതിച്ച് വോട്ടിംഗ് യന്ത്രങ്ങൾ സജ്ജീകരിക്കുന്ന പ്രക്രിയയാണ് ആരംഭിച്ചത്. 16 സ്ഥാനാർത്ഥികളും നോട്ടയും ഉള്ളതിനാൽ രണ്ട് ബാലറ്റ് യൂണിറ്റുകളാണ് ഓരോ പോളിംഗ് സ്‌റ്റേഷനിലും ഉണ്ടാവുക.
മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂളിൽ ഏറനാട് മണ്ഡലത്തിന്റെയും നിലമ്പൂർ അമൽ കോളേജിൽ നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളുടെയും യന്ത്രങ്ങളുടെ കമ്മീഷനിംഗാണ് നടക്കുന്നത്. 12ന് ഇതേ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL