കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം വ്യാപകമാവുന്നതിനെ തുടർന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സുബിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം അവലോകന യോഗം നടത്തി. കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേർന്നത്. മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളിൽ കുടിവെള്ള ജല സ്രോതസുകളിൽ ക്ലോറിനേഷൻ നടത്തുക, വ്യാജ ചികിത്സക്കെതിരെ ബോധവത്കരണം, ജല പരിശോധന, രോഗികളെ കണ്ടെത്തുക, പൊതുപരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി, ടെക്നിക്കൽ അസിസ്റ്റന്റ് ഡി.കെ.സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസൽ അലി ഷക്കാഫ് തങ്ങൾ, പഞ്ചായത്ത് സെക്രട്ടറി പ്രദീപ് കുമാർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |