SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 PM IST

എസ്.കെ. എസ്.എസ്.എഫ് വാണിയമ്പലം ക്ലസ്റ്റർ സർഗ്ഗലയം സമാപിച്ചു

s
എസ് കെ എസ് എസ് എഫ് വാണിയമ്പലം ക്ലസ്റ്റർ സർഗ്ഗലയം സമാപിച്ചു

വണ്ടൂർ : എസ്.കെ.എസ്.എസ്.എഫ് വാണിയമ്പലം ക്ലസ്റ്റർ സർഗ്ഗലയം സമാപിച്ചു. ഞായറാഴ്ച രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെ നടന്ന കലാമത്സരങ്ങളിൽ ജനറൽ വിഭാഗത്തിൽ കൂരാട് ഓവറോൾ ചാമ്പ്യൻമാരായി. ഏമങ്ങാട്, കുറ്റുമുണ്ട യൂണിറ്റുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പരിപാടി ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു.
ഏമങ്ങാട് നൂറുൽ ഇസ്ലാം മദ്രസയിൽ നടത്തിയ പരിപാടി മഹല്ല് ഖത്തീബ് ഉമറുൽ ഫാറൂഖ് ഫൈസി, താജുദ്ദീൻ ഫൈസി, അബ്ദുൾ ജബ്ബാർ വാഫി, പഞ്ചായത്ത് അംഗം ഷൈജൽ എടപ്പറ്റ,
ജില്ലാ ഓർഗനൈസർ കെ.സ്വാലിഹ് എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL