SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

വീടും ഭൂമിയും ഇല്ലാത്ത ദളിതർക്ക് സർക്കാർ ഭൂമി പതിച്ചു നൽകണം: കെ.ഡി. എഫ്.ഡി

s
ബാബ സാഹേബ് അംബേദ്കർ പരി നിർവ്വാണ ദിന സമ്മേളനം കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ പി ചിന്നൻ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: വീടും സ്ഥലവും ഇല്ലാത്ത ദളിത് ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഭൂമി നൽകണമെന്ന് കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) മലപ്പുറത്തു നടത്തിയ ബാബ സാഹേബ് അംബേദ്കർ പരിനിർവ്വാണ ദിന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി. ചിന്നൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. സുന്ദരൻ, സ്വാമി പറമ്പൻ , അംഗത്തിൽ ഗോപി , കൃഷ്ണൻ വളാഞ്ചേരി, വേലായുധൻ സൗത്ത് പുത്തലം, യു.ടി. ഹരിദാസൻ, കെ.സി. സുബ്രഹ്മണ്യൻ , കെ. രാമൻകുട്ടി , കെ. വിനോദ് , എം.കെ. ശങ്കരൻ , സി. ചിന്നൻ ,വേലായുധൻ കാവനൂർ , ടി.കെ.സുകുമാരൻ , വേലായുധൻ കാവനൂർ , ടി.കെ. ശങ്കരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL