SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കാൻ പുതിയ പദ്ധതി

മലപ്പുറം: അണ്ടർ വാല്വേഷൻ നടപടിയിലിരിക്കുന്ന ആധാരങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശിക കേസുകൾ തീർപ്പാക്കുന്നതിന് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാർ അറിയിച്ചു. 1986 ജനുവരി മുതൽ 2017 മാർച്ച് 31 വരെയുള്ള ആധാരങ്ങൾക്ക് പരമാവധി 60 ശതമാനം വരെ മുദ്രവില ഇളവും പരമാവധി 75 ശതമാനം വരെ രജിസ്‌ട്രേഷൻ ഫീസ് ഇളവും നൽകി തീർപ്പാക്കുന്ന സെറ്റിൽമെന്റ് പദ്ധതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

2017 ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 31 വരെയുള്ള ആധാരങ്ങൾക്ക് സബ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്ത മുദ്രവിലയുടെ 50 ശതമാനം മാത്രം ഈടാക്കി തീർപ്പാക്കുന്ന കോമ്പൗണ്ടിംഗ് പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. 2025 മാർച്ച് 31 വരെ മാത്രമാണ് രണ്ട് പദ്ധതികളുടെയും കാലാവധി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികളിൽ നിന്ന് ഒഴിവാകണമെന്നും ജില്ലാ രജിസ്ട്രാർ അറിയിച്ചു. ഫോൺ : 04832734883.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, CASES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL