മലപ്പുറം: ജില്ലയിൽ ക്രഷർ, ക്വാറി ഉത്പന്നങ്ങൾക്ക് ജനുവരി ഒന്ന് മുതൽ വില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ ബന്ധപ്പെട്ടവർ ഇടപെടണമെന്നും തീരുമാനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ കളക്ടർക്ക് നിവേദനം നൽകി. സംസ്ഥാനത്തെ ക്രഷർ, ക്വാറി ഉത്പന്നങ്ങൾക്ക് വില നിർണ്ണയിക്കാനുള്ള അധികാരം അതത് ജില്ലാ കളക്ടർമാർ അദ്ധ്യക്ഷനായ സമിതിയിൽ നിക്ഷിപ്തമായിരിക്കേ ജില്ലയിലെ ക്രഷറർ, ക്വാറി ഉടമകൾ എടുത്ത തീരുമാനം നിയമ വിരുദ്ധമാണ്. ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് വി.പി. ഹർഷദ്, സെക്രട്ടറി മനോജ് നിലമ്പൂർ, വർക്കിംഗ് പ്രസിഡന്റ് പി. അബ്ദുൾ നാസർ എന്നിവരാണ് നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |