മലപ്പുറം: ജവഹർ ബാൽ മഞ്ച് ജില്ലാ ക്യാമ്പ് 11ന് കുറ്റിപ്പുറം നിളയോരം പാർക്കിൽ നടക്കും. രാവിലെ 10ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി കുട്ടികൾക്ക് പരിശീലന ക്ലാസുകളും കലാസാംസ്‌കാരിക പരിപാടികളും നടക്കും. 350ഓളം കുട്ടികൾ പങ്കെടുക്കും. ജവഹർ ബാൽ മഞ്ചിന്റെ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും നടക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ അഡ്വ. പി.എം.സബീന, എൻ.വി. മുഹമ്മദാലി, നിസാർ തോട്ടോളി, അഡ്വ. സന മറിയം, കരീം മേച്ചേരി, വി.പി.അലി അക്ബർ, കെ.ബിന്ദു മോഹൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |