വണ്ടൂർ : വാണിയമ്പലം റെയിൽവേ സ്റ്റേഷനിലെ വിവിധ വികസന വിഷയങ്ങൾ ഉന്നയിച്ച് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദിക്ക് വണ്ടൂർ വികസനഫോറം ഭാരവാഹികൾ നിവേദനം നൽകി.
വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ വെയ്‌റ്റിംഗ് റൂം സ്ഥാപിക്കുക, നിറുത്തലാക്കിയ റിസർവേഷൻ സൗകര്യം പുനഃസ്ഥാപിക്കുക, കാരാട് സ്‌കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന റെയിൽവേ ലൈനിൽ അടിപ്പാത നിർമ്മിക്കുക, പാർക്കിംഗ് സൗകര്യം വർധിപ്പിക്കുക മുതലായ ആവശ്യങ്ങളാണ് റെയിൽവേ ഡിവിഷണൽ മാനേജർക്ക് മുന്നിൽ അവതരിപ്പിച്ചത്. പ്രസിഡന്റ് കെ.ടി.സലീം, ട്രഷറർ ടി. കെ. സാജിദ് ബാബു , അക്ബർ കരുമാര, ഹസ്ബുല്ല മദാരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |