വള്ളിക്കുന്ന് :പരിവാർ വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമവും പ്രമുഖരെ ആദരിക്കലും പ്രിവിലേജ് കാർഡ് വിതരണവും അരിയല്ലൂർ എൻ.സി ഗാർഡനിൽ നടന്നു.പി. അബ്ദുൾ ഹമീദ് എംഎൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പഞ്ചായത്ത് അനുവദിച്ച പ്രീവിലേജ് കാർഡിന്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.ശെലജ നിർവഹിച്ചു. ഹെൽത്ത് സർവീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രഭുദാസ് രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ, വാർഡ് മെമ്പർമാരായ രാധാകൃഷ്ണൻ, സച്ചിദാനന്ദൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |