വണ്ടൂർ: കെ ബാപ്പു 16ാം ചരമവാർഷികത്തിന്റെ ഭാഗമായി കർഷകതൊഴിലാളി യൂണിയൻ വണ്ടൂർ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞാലി മന്ദിരത്തിൽ അനുസ്മരണ സമ്മേളനവും പഠനക്ലാസും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ഏരിയാസെക്രട്ടറി എം.ടി.അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.സബീർ ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, വണ്ടൂർ ഏരിയാ കമ്മിറ്റിഅംഗം, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ്, എ.കെ.ടി.എ സ്ഥാപക നേതാവ്, കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമി കമ്മിറ്റിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് കെ.ബാപ്പു. അരിമ്പ്ര മോഹനൻ, ഇ.കുഞ്ഞികുട്ടൻ, ടി.പ്രവീൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |