മലപ്പുറം: കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിന്റെ അഭിമുഖത്തിൽ ആരംഭിച്ച 'പീസ് ലിറ്റിൽ സ്കോളർ' ഗവേഷണ പരിപാടിയുടെ ആദ്യ ബാച്ചിൽ ഗവേഷണം വിജയകരമായി പുർത്തിയാക്കിയ 18 കുട്ടി ഗവേഷകർക്കുള്ള ബിരുദദാനം നാളെ വൈകിട്ട് 6ന് ചങ്കുവെട്ടി അൽമാസ് അക്കാദമിക് ഹാളിൽ വെച്ച് നടക്കും. പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ബിരുദദാനം നിർവഹിക്കും. കൊച്ചി മെട്രോ സഹോദയ പ്രസിഡന്റ് ഡോ. ദീപ ചന്ദ്രൻ മുഖ്യാതിഥിയാവും, മലപ്പുറം സഹോദയ പ്രസിഡന്റ് എം.അബുൽ നാസർ സമ്മാനങ്ങൾ വിതരണം ചെയ്യും.
സ്കൂൾതലം മുതൽ വിദ്യാർത്ഥികളിൽ ഗവേഷണ അഭിരുചി വളർത്തുക, ഗവേഷണ മേഖലകളിലെ വിവിധ സാദ്ധ്യതകൾ പരിചയപ്പെടുത്തുക ലക്ഷ്യത്തോടെയാണ് 'പീസ് ലിറ്റിൽ സ്കോളർ' പദ്ധതി ആരംഭിച്ചതെന്ന് വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ എം. ജൗഹർ, എസ്.സ്മിത, ശില്പ ആമ്പാറക്കൽ, ഫിൽസ താജുദ്ധീൻ അഞ്ചൽ മുഷീർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |