മലപ്പുറം: കുടിവെള്ള വിതരണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിൽ സർക്കാർ അലംഭവം കാണിക്കരുതെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.പി.ഫിറോസ് പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗം യു.ജെ.ജോജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷൈജു പുലാമന്തോൾ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എൻ.അർഷദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സി.വിഷ്ണുദാസ്, നസീർ അയമോൻ, വി.പി.സുരേഷ് ബാബു, കെ.പ്രീതി സംസാരിച്ചു. പി.ഷാനവാസ് സ്വാഗതവും അനസ് തോട്ടത്തിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |