വള്ളിക്കുന്ന്: സ്കൂൾ പരിസരം വൃത്തിയാക്കി. എം.വി.എച്ച്.എസ്.എസ്.സ്കൗട്ട് ഗൈഡിന്റെ നേതൃത്വത്തിലാണ് സ്കൂൾ പരിസരം വൃത്തിയാക്കിയത്. സ്കൂളിന് മുന്നിൽ പൈപ്പുകളും മറ്റും കൂട്ടിയിട്ട് ഇഴജന്തുക്കളുടെയും സ്കൂളിന്റെ മുന്നിൽ വണ്ടികൾ പാർക്ക് ചെയ്ത് അതിൽ നിന്ന് ഭക്ഷണത്തിന്റെ വേസ്റ്റും പുറമേ നിന്ന് പ്ലാസ്റ്റിക്കിന്റെ മാലിന്യങ്ങളും തള്ളി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സ്കൗട്ടിലെ കുട്ടികൾ ഇവിടം വൃത്തിയാക്കിയത്. എച്ച്.എം.ജിതേഷ് മാസ്റ്റർ സ്കൗട്ട് ആൻഡ് ഗൈഡ് അദ്ധ്യാപകരായ ടി.കെ.ഷാജി, സക്കീർ ഹുസൈൻ, മീന,മനിഷിദ, അവിഷ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |