SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

പഴമില്ലാത്ത പഴംപൊരി: പൊള്ളുന്ന വിലയിൽ നേന്ത്രപ്പഴം

കാളികാവ്: എന്നും കടവും കണ്ണീരുമായി കഴിഞ്ഞിരുന്ന നേന്ത്രവാഴ കർഷകർക്ക് ഇക്കുറി നേട്ടത്തിന്റെ തിളക്കം. കിലോക്ക് 7580 രൂപ വരെയെത്തിനിൽക്കുന്നു വില. ആഭ്യന്തര ഉദ്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. മൂന്നു മാസമായി വിലയിൽ മാറ്റയില്ലാതെ തുടരുകയാണ്.വന്യ മൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിച്ചതാണ് വില ഉയരാൻ പ്രധാന കാരണം. കാട്ടാന ശല്യം കാരണം മലവാരങ്ങളിൽ വ്യാപകമായാണ് കൃഷി നശിപ്പിക്കപ്പെടുന്നത്. നാട്ടിൻ പുറങ്ങളിൽ വൻതോതിൽ നേന്ത്രപ്പഴം കൃഷി ചെയ്തിരുന്നതിനു പുറമെ ഇതര ജില്ലകളിൽ നേന്ത്രപ്പഴമെത്തിയിരുന്നു.എന്നാൽ പ്രധാനമായും വയനാട്, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്ന് എത്തിയിരുന്ന നേന്ത്രപ്പഴം വൻ കുറവാണ് വിലക്കയറ്റത്തിന്റെ മറ്റൊരു കാരണം. നാടൻ പഴത്തിനാണ് ആവശ്യക്കാർ കൂടുതൽ. ആവശ്യത്തിന്റെ അമ്പതു ശതമാനം പോലും നാടൻ കുലകൾ എത്തുന്നില്ല.
നേന്ത്രക്കുലയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തതോടെ ഹോട്ടലുകളിൽ നിന്നും പഴം പൊരി അപ്രത്യക്ഷമായ അവസ്ഥയാണ്. നാട്ടിൻ പുറങ്ങളിൽ വ്യാപകമായുള്ള തട്ടുകടകളിലെ പഴം പൊരി മെലിഞ്ഞ് കോലുപോലെ ആവുകയും ചെയ്തു. നേന്ത്രപ്പഴത്തെ മാത്രം ആശ്രയിച്ച് നടത്തുന്ന ഒട്ടേറെ മൂല്യ വർദ്ധിത ഉദ്പാദന യൂണിറ്റുകളും കടുത്ത പ്രതിസന്ധിയിലാണ്.15 കിലോയിൽ കൂടുതലുള്ള ശരാശരി ഒരുനേന്ത്രക്കുലക്ക് കർഷകന് ആയിരം രൂപയോളം വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. സാധാരണ വർഷങ്ങളിൽ വിളവെടുപ്പു സീസണിൽ നേന്ത്രക്കായക്ക് കിലോക്ക് 20 രൂപയിലേക്ക് താഴാറാണ് പതിവ് .എന്നാൽ ഈ സീസണിൽ കിലോക്ക് അറുപതിൽ കുറഞ്ഞ അവസരമുണ്ടായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL