SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന  സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും

തിരൂർ: ഭാരതീയ വിചാരകേന്ദ്രം 42മത് സംസ്ഥാന സമ്മേളനം ഇന്ന് മുതൽ മൂന്നു ദിവസങ്ങളിലായി തിരൂരിൽ നടക്കും. ഇന്ന് രാവിലെ 10.30ന് ഹോട്ടൽ കോണ്ടിനെന്റൽ ഹാളിൽ സംസ്ഥാന സമിതി യോഗവും ഉച്ചക്ക് 2.30ന് പ്രതിനിധി സഭയും നടക്കും. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 11ന് രാവിലെ 10 മണിയ്ക്ക് തിരൂർ തുഞ്ചൻ നഗറിൽ (മുൻസിപ്പൽ ടൗൺ ഹാൾ)
കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ നിർവ്വഹിക്കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ.സി.വി.ജയമണി, സെക്രട്ടറി കെ.സി.സുധീർ ബാബു, സ്വാഗതസംഘം ചെയർപേഴ്സൺ ഇന്ദിര കൃഷ്ണകുമാർ, വർക്കിംഗ് ചെയർപേഴ്സൺ അഡ്വ.എൻ.അരവിന്ദൻ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും. വൈകിട്ട് ആറുമുതൽ എട്ടുമണിവരെ ഏനാവൂർ കളരി സംഘത്തിന്റെ കളരിപ്പയറ്റും ചന്ദ്രയാൻ വിജയത്തെ ആസ്പദമാക്കി ഗായത്രി മധുസൂദനും സംഘവും അവതരിപ്പിക്കുന്ന നൃത്തശിൽപ്പവും നടക്കും. ഞായറാഴ്ച രാവിലെ 8.30ന് വിവേകാനന്ദ ജയന്തി ദിനത്തിൽ പുഷ്പാർച്ചന നടക്കും. രാവിലെ ഒൻപതിന് 1924 ലെ ആലുവ സർവമത സമ്മേളനം ആനുകാലിക പ്രസക്തിഎന്ന വിഷയത്തിൽ കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറും പി.എസ്.സി മുൻ ചെയർമാനുമായ ഡോ. കെ.എസ്.രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. സംസ്ഥാന സമിതി അംഗം ഡോ. സി.എം.ജോയ് അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 3.30ന് നടക്കുന്ന സമാപനസഭ കൽക്കട്ട വിശ്വഭാരതി സർവ്വകലാശാല റിട്ട. പ്രൊഫ. കലാമണ്ഡലം പോരൂർ ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ.സി.വി.ജയമണി സമാപന സന്ദേശം നൽകും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. എസ്.ഉമാദേവി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഡോ. എം.പി.രവിശങ്കർ സ്വാഗതവും സ്വാഗതസംഘം ജന.കൺവീനർ രാമചന്ദ്രൻ പാണ്ടിക്കാട് നന്ദിയും പറയും. ഡയറക്ടർ ആർ.സഞ്ജയൻ, ജന.സെക്രട്ടറി കെ.സി സുധീർ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജന.സെക്രട്ടറി കെ.സി. സുധീർ ബാബു, സംഘാടക സമിതി വർക്കിംഗ് ചെയർപേഴ്സൺ അഡ്വ.എൻ.അരവിന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.പി. കൃഷ്ണാനന്ദൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL