മലപ്പുറം: മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന പി.സി. ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും സംരക്ഷണവും മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ.ലത്തീഫ് മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജോര്‍ജിനെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടെങ്കിലും നിരവധി പരാതി നല്‍കിയിട്ടു പോലും നടപടിയെടുക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ ഭരണഘടനാ ബാധ്യത നിറവേറ്റുന്നില്ല. മതേതര നിലപാട് സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നു എന്നാണ് വ്യക്തമാകുന്നത്. നുണക്കഥകള്‍ പരസ്യമായി പ്രസ്താവിച്ച് ഇതര സമൂഹങ്ങളില്‍ തെറ്റിദ്ധാരണയും പകയും വിദ്വേഷവും സൃഷ്ടിക്കുന്ന ജോര്‍ജിന്റെ നടപടികള്‍ ഇടതു സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ധൈര്യത്തിലാണ് നിര്‍ബാധം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |