SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.29 AM IST

വീണാജോർജിന്റെ മൊഴിയെടുത്തു

veen-george

പത്തനംതിട്ട: മന്ത്രിയായിരിക്കെ വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തെക്കുറിച്ചുള്ള കേസ് പുനരന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വീണയുടെ മൊഴി രേഖപ്പെടുത്തി.

കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊടുമൺ അങ്ങാടിക്കലെ വസതിയിലെത്തി മൊഴിയെടുത്തത്. ഇനി സാക്ഷികൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റു ചെയ്ത് വധശ്രമമടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി റിമാൻഡ് ചെയ്തിരുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചിരുന്നു. . കണ്ണൂർ മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ ചികിത്‌സയിലായിരുന്ന മന്ത്രി, ഒപ്പമുള്ള രോഗികൾക്കൊപ്പം എടുത്ത സെൽഫി പുറത്തുവന്നതും തൊട്ടടുത്ത ദിവസം പുലർച്ചെ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയതും തിരഞ്ഞെടുപ്പിൽ വീണാ ജോർജിനെയും എൽ.ഡി.എഫിനെയും പ്രതികൂലമായി ബാധിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA