
വണ്ടൂർ : ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷൻ നടത്തുന്ന എൽ.എസ്.എസ് , യു.എസ്.എസ് പരിശീലന പരിപാടി -എയിം 25ന് വണ്ടൂർ വി.എം.സി ഗവ. എച്ച്.എസ്.എസ് തുടക്കമായി. 600 ഓളം കുട്ടികൾ പങ്കെടുത്തു . മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. കെ.ടി. അജ്മൽ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പട്ടിക്കാടൻ സിദ്ദിഖ് , ചോക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറക്കൽ സക്കീർ ഹുസൈൻ, പഞ്ചായത്ത് മെമ്പർ മൻസൂർ കാപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |