SignIn
Kerala Kaumudi Online
Friday, 23 October 2026 12.49 AM IST

പുലർച്ചവരെ നീണ്ട് സിസോൺ കലോത്സവം  അഞ്ച് ദിനരാത്രങ്ങൾ നീണ്ട കലാമാമാങ്കത്തിന് തിരശ്ശീല വീണു

bbbbb
.

കൊണ്ടോട്ടി:അഞ്ച് ദിനരാത്രങ്ങളിലായി കൊണ്ടോട്ടി ഇ.എം.ഇ.എ കലാലയത്തിനെ കലാ ലഹരിയിലാറാടിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി സീസോൺ കലോത്സവം അവസാന ദിനമായ ഇന്നലെ പുലർച്ചവരെ നീണ്ടു.

ഏറെ വൈകിയും വേദിയിൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. കലാലയത്തിലെ ആറ് വേദികളിലായി അവസാന ദിനമായ ഇന്നലെ ഭരതനാട്യം, അറബനമുട്ട്, ദഫ് മുട്ട്, കോൽക്കളി, മിമിക്രി, മൈം , കേരള നടനം, ഫോക്ക് സോംഗ്, കഥാപ്രസംഗം, ഗ്രൂപ്പ് സോംഗ് പാശ്ചാത്യം, മാപ്പിളപ്പാട്ട് ഗ്രൂപ്പ് , വെസ്റ്റേൺ മ്യൂസിക്ക്, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ മ്യൂസിക്ക് തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. 91 വിഭാഗത്തിൽ മത്സരം പൂർത്തിയാകുമ്പോൾ 216 പോയിന്റുമായി മമ്പാട് എം.ഇ. എസ്

കോളേജ് ഒന്നാം സ്ഥാനത്തും 178 പോയിന്റുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് രണ്ടാം സ്ഥാനത്തും 161 പോയന്റുമായി പി.എസ്.എം.ഒ കോളേജ് മൂന്നാം സ്ഥാനത്തും 85 പോയന്റുമായി ആതിഥേയരായ ഇ. എം.ഇ. എ കോളേജ് നാലാം സ്ഥാനത്തും തുടരുകയാണ്. ഏറെ വൈകിയും തുടരുന്ന മത്സരത്തിൽ ആറ് മത്സര ഫലങ്ങൾ കൂടി വരാനുണ്ട്.

അഞ്ച് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ ഇതുവരെ 12 അപ്പീലുകളാണ് സംഘാടകർക്ക് ലഭിച്ചത്. ഒപ്പനയിൽ ഏഴും മാപ്പിളപ്പാട്ട് , മാർഗംകളി എന്നിവയിൽ രണ്ടും തിരുവാതിരയിൽ ഒരു അപ്പീലും ലഭിച്ചു. അപ്പീൻ സമിതി വിലയിരുത്തി അംഗീകാരം ലഭിക്കുന്ന ഇനങ്ങൾ ഇന്റർ സോൺ മത്സരങ്ങൾക്ക് പോകാനാവും.

അഞ്ച് ദിവസങ്ങളിലായി ഇ. എം.ഇ. എ കോളേജിൽ നടക്കുന്ന സീസോൺ കലോത്സവത്തിൽ 138 കോളേജുകളിൽ നിന്നുള്ള 4232 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 6 വേദികളിലായി 96 മത്സര ഇനങ്ങളാണ് അരങ്ങേറിയത്.

ഓവറോൾ ചാമ്പ്യൻമാരായ മമ്പാട് എം.ഇ എസ് ടീം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, C ZONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL