മലപ്പുറം: നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രവാസികളേയും സുരക്ഷിതയിടം ചേർത്ത് പിടിക്കാൻ മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി പ്രവാസി ഹെവൻ മീറ്റുകൾക്ക് തുടക്കമായി. മൊറയൂർ പഞ്ചായത്തിലെ മോങ്ങം ഹിൽ ടോപ്പ് ഓഡിറ്റോറിയത്തിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജന:സെക്രട്ടറി പി.എ.സലാം അദ്ധ്യക്ഷനായി. പി. ഉബൈദുള്ള എം.എൽ എ പ്രവാസികളെ ക്ഷേമപദ്ധതിയിൽ അംഗത്വം നൽകി രജിസ്ടേഷൻ ഉദ്ഘാടനം ചെയ്തു. ടി.വി.ഇബ്രാഹീം എം.എൽ.എ.മുഖ്യ പ്രഭാഷണം നടത്തി.കോഓർഡിനേറ്റർ കെ.എൻ.ഷാനവാസ് പദ്ധതി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |