SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

ഇടവിള കൃഷികിറ്റ്  വിതരണം ആരംഭിച്ചു

d
ഇടവിള കൃഷികിറ്റ് വിതരണം ആരംഭിച്ചു

വള്ളിക്കുന്ന്: പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭയിൽ അപേക്ഷ നൽകി രേഖകൾ സമർപ്പിച്ച 740 ഗുണഭോക്താക്കൾക്കുള്ള ഇടവിള കൃഷി കിറ്റ് വിതരണം ആരംഭിച്ചു. കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് വള്ളിക്കുന്ന് പ്രസിഡന്റ് എ. ശൈലജ നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. രാധ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ നിനു രവീന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. ചേന, ചേമ്പ്, മഞ്ഞൾ, കാച്ചിൽ, കിഴങ്ങ്, ഇഞ്ചി ഉൾപ്പെടെ വിത്തുകളാണ് കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL