വള്ളിക്കുന്ന് : 75-ാമത് റിപ്പബ്ലിക് ദിനത്തിൽ അരിയല്ലൂർ മണ്ഡലത്തിലെ 18,19,20,21 വാർഡ് യു.ഡി.എഫ് കൺവെൻഷനും മഹാത്മാഗാന്ധി കുടുംബസംഗമവും നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കോശി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. വീരേന്ദ്രകുമാർ, കെ. രഘുനാഥ്, വി.വി.രാജൻ, നാരായണൻ നായർ, ജോസ്, വി. ശിവദാസൻ,മൊയ്തീൻ ബാവ, എം.കാരികുട്ടി എന്നിവർ ആശംസകളർപ്പിച്ചു. അംശുലാൽ പൊന്നാറത്ത് മുഖ്യപ്രഭാഷണം നടത്തി. പവിത്രൻ സ്വാഗതവും വി.വി.രാജൻ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |