തിരൂരങ്ങാടി:നഗരസഭയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി തിരൂരങ്ങാടി നഗരസഭ വികസന സെമിനാർ നടത്തി, കുടിവെള്ള പദ്ധതിക്കും അടിസ്ഥാന വികസനത്തിനും നൂതന പദ്ധതികൾക്കും സെമിനാർ രൂപം നൽകി. ഷോപ്പിംഗ് കോംപ്ലക്സ് ഈ വർഷം സമർപ്പിക്കും. വിവിധ നിർദ്ദേശങ്ങൾ സെമിനാറിൽ ഉയർന്നു, ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലടി അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായിൽ, സി.പി. സുഹ്രാബി, ഇ.പി. ബാവ, യു.കെ മുസ്തഫ, സെക്രട്ടറി മുഹമ്മദ് മുഹ്സിൻ, എച്ച് എസ്. പ്രകാശൻ, ഡോ: പ്രഭുദാസ് തുടങ്ങിയവർ പ്രസംഗിച്ചു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |