മലപ്പുറം: നാലുവർഷമോ അതിൽ കൂടുതലോ കാലയളവിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാതരം വാഹനങ്ങൾക്കും കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31ന് അവസാനിക്കും. പദ്ധതി പ്രകാരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് കുടിശ്ശികയുടെ 30 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് കുടിശ്ശികയുടെ 40 ശതമാനവും അടച്ച് കുടിശ്ശിക ഒഴിവാക്കാം. നികുതി ഒറ്റത്തവണ തീർപ്പാക്കുന്നതിന് ആർസി ബുക്ക്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, ക്ഷേമനിധി ഫീസ് അടച്ച റസീറ്റ് എന്നിവ സമർപ്പിക്കേണ്ടതില്ല. ഫൈനാൻസ് ഉള്ള വാഹനങ്ങൾക്കും പദ്ധതി ആനുകൂല്യം ഉപയോഗപ്പെടുത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |