കൊണ്ടോട്ടി : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസാഫ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന അറേബ്യൻ വേൾഡ് റെക്കാഡ് ക്യാമൽ പുരസ്കാരം കൊണ്ടോട്ടി ഇ. എം.ഇ. എ എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി നവജ്യോത് പി.രവികുമാറിനു ലഭിച്ചു. 190 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാനുള്ള കഴിവ്, 60 രാജ്യങ്ങളുടെ ഔട്ട് ലൈൻ മാപ്പുകൾ നോക്കി രാജ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ് തുടങ്ങിയ വ്യത്യസ്ത കഴിവുകൾ സ്വന്തമാക്കിയാണ് നവജ്യോത് പുരസ്കാരത്തിന് അർഹനായത്. പുരസ്കാരം ഈസാഫ് സൊസൈറ്റി ദുബായി ചെയർമാൻ ഡോ.അബ്ദുള്ള മുഹമ്മദ് അൽ മിഹായിസിൽ നിന്ന് ഏറ്റുവാങ്ങി. സ്പെഷ്യൽ എഡ്യുക്കേറ്റർ റാഷിദ് പഴേരി, പി.എം. റഫീഖ്, കെ.എം ഇസ്മായിൽ, നവ ജ്യോതിന്റെ പിതാവ് രവികുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |