വണ്ടൂർ : കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത ടി.വിനയദാസിന് കെ.എസ്.എസ്.പി.എ വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സെക്രട്ടറി സി. മെഹബൂബ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.ടി അലവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.പി വിജയകുമാർ, സംസ്ഥാന കൗൺസിലർ പി.ഉണ്ണികൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം. വേലായുധൻ,വണ്ടൂർ മണ്ഡലം സെക്രട്ടറി സി.രവി ദാസ്, എൽസമ്മ തോമസ്, നഫീസ സബാഹ്, ടി.പി ആമിന ടീച്ചർ, ചോക്കാട് മണ്ഡലം പ്രസിഡന്റ് ജോർജ് ചെറിയാൻ, കാളികാവ് മണ്ഡലം സെക്രട്ടറി സിറിൾ ജോസഫ്,സംസ്ഥാന കൗൺസിലർ എം.വി ജോസഫ്, സി എച്ച് .ഹംസക്കുട്ടി, തുവ്വൂർ മണ്ഡലം സെക്രട്ടറി ആലിക്കുട്ടി,പോരൂർ മണ്ഡലം പ്രസിഡന്റ് പി. കെ. മനോജ്കുമാർ തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |