
തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ലോക റേഡിയോ ദിനം ആചരിച്ചു. എല്ലാ വർഷവും ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്. 1923 ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. പഴയ കാലത്ത് സാധാരണക്കാരന്റെ പ്രധാന വാർത്താ വിനിമയ ഉപാധി ആയിരുന്ന റേഡിയോ ഇന്ന് അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. വൈവിധ്യമാർന്ന നിരവധി റേഡിയോകളുടെ പ്രദർശനവും ഡോക്യുമെന്ററി പ്രദർശനവും വിദ്യാലയത്തിൽ സംഘടിപ്പിച്ചു. അദ്ധ്യാപകരായ കെ.റജില, ടി.ഇന്ദുലേഖ,കെ.രജിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |