
വളാഞ്ചേരി: നഗരസഭയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന സർഗ ക്യാമ്പിന് തുടക്കമായി. പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയത്തുംകടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭയിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങളിലെ തിരഞ്ഞെടുത്ത യു.പി.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വളരാം ചേരിൻ എന്ന പേരിൽ നടത്തുന്ന ദ്വിദിന ക്യാമ്പിനാണ് വളാഞ്ചേരി ഡോക്ലേഴ്സ് ക്ലബിൽ തുടക്കമായത്. പ്രശസ്ത സാഹിത്യകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിരസമിതി അദ്ധ്യക്ഷൻമാരായ സി.എം. റിയാസ്, ദീപ്തി ശൈലേഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |