SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 PM IST

കമ്മിറ്റി യോഗം 

co-operative

മലപ്പുറം: കേരളത്തിലെ സാമ്പത്തിക ശക്തിയുടെ മൂന്നാം വഴിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയെ സംരക്ഷിക്കണമെന്ന് മലപ്പുറത്ത് ചേർന്ന കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാൻ ഉത്തരവാദിത്വമുള്ള സർക്കാർ ഈ മേഖലയോട് കാണിക്കുന്ന നീതി നിഷേധത്തിനെതിരെ സംഘടന നടത്തിവരുന്ന സമരപരിപാടികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. ഏപ്രിൽ ആറിന് നടത്തുന്ന ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം യോഗം 15ന് വൈകന്നേരം മൂന്നരക്ക് കൊണ്ടോട്ടി പുളിക്കൽ രാജീവ് ഭവനിൽ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി. ഷിയാജ്, ട്രഷറർ അബ്ദുൾ അസീസ് കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL