
വേങ്ങര: ഊരകം എം.യു.എച്ച്.എസ്.എസിൽ നിന്ന് ഈ വർഷം വിരമിക്കുന്ന മലയാളം അദ്ധ്യാപിക പി.സുധക്ക് യാത്രയയപ്പ് നൽകി. സ്‌നേഹാദരവ് 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മലപ്പുറം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മത്തേടം ഉദ്ഘാടനം ചെയ്തു. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബ്ദുല്ല മൻസൂർ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.കെ. അബ്ദുൽമജീദ്, പി.അലവി, എം.കെ.ഷറഫുദ്ധീൻ, സറീന റിയാസ്, കെ.കെ.സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, അജ്നു തിലകൻ, കെ.അബ്ദു റഷീദ്, കെ.കെ.അലി അക്ബർ തങ്ങൾ, പി.അബ്ദുൽ ലത്തീഫ്, വി.കെ.ഉമ്മർ ഹാജി, എം.കെ.മുഹമ്മദ്, ഇ.പി.മുനീർ, പി. സുധ, ഹാരിസ് വേരേങ്ങൽ, യു.ബാലകൃഷ്ണൻ, എ.ഗംഗ, റിയാസ് കൂമുള്ളിൽ, പി.കെ.നൗഫൽ, നൗഫൽ മമ്പിതി, എം.കെ. റിയാസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |