
കുറ്റിപ്പുറം: കുറ്റിപ്പുറം ഉപജില്ല ജെ.ആർ.സി ഏകദിന ക്യാമ്പ് കാടാമ്പുഴ എ.യു.പി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജയരാജ് മുഖ്യാതിഥിയായി. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശരീഫ ബഷീർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സജിത, കാടാമ്പുഴ എ. യു.പി സ്‌കൂൾ പ്രധാനാധ്യാപിക കുഞ്ഞിമ കുറ്റിപ്പുറം എ.ഇ.ഒ വി.കെ ഹരീഷ്, ജെ.ആർ.സി ഉപജില്ല ട്രഷറർ വി.കെ സുനിൽ, കാടാമ്പുഴ എ.യു.പി സ്‌കൂൾ ജെ.ആർ.സി കൗൺസിലർ മുഹമ്മദ് സാബിർ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ല ജെ.ആർ.സി പ്രസിഡന്റും ക്യാമ്പ് കോ ഓഡിനേറ്ററുമായ കെ. മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |