
കൊണ്ടോട്ടി: ഏപ്രിൽ ആറിന് പുളിക്കൽ ആന്തിയൂർകുന്നിൽ റോക്ക് വ്യൂ ലോഞ്ചിൽ വെച്ച് നടക്കുന്ന കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിൻറെ മുപ്പത്തിയേഴാമത് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം പുളിക്കൽ രാജീവ് ഭവനിൽ കെ.പി.സി.സി സെക്രട്ടറി കെ.പി.നൗഷാദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.രാമദാസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ഫാത്തിമ റോഷ്ന, കെ.സി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണൻ,ജില്ലാ സെക്രട്ടറി പി.പി.ഷിയാജ്, വാഴക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ. പി മുജീബ് റഹ്മാൻ, പുളിക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി.സൈനുദീൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |