SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

സി.പി.എം ജി.എസ്.ടി ഓഫീസ് ഉപരോധം നാളെ

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ കേരള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിനെതിരെയും സി.പി.എമ്മിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മലപ്പുറം ജി.എസ്.ടി ഓഫീസ് ഉപരോധിക്കും. മാർച്ച് രാവിലെ പത്തിന് കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് പ്രവർത്തകർ കളക്ടറേറ്റ് പടിക്കലിലെ സമര പന്തൽ കേന്ദ്രീകരിച്ച് ജി.എസ്.ടി ഓഫീസിലേക്ക് മാർച്ച് ചെയ്യും. കേരളത്തെ പട്ടിണിയിലാക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തോടുള്ള പ്രതിഷേധം സമരത്തിൽ അലയടിച്ചുയരും. ഫണ്ടും ആനുകൂല്യങ്ങളും തടഞ്ഞുവച്ച് അപ്രഖ്യാപിത സാമ്പത്തിക ഉപരോധം തീർക്കുന്ന കേന്ദ്രത്തിനെതിരെ 'കേരളം എന്താ ഇന്ത്യയിലല്ലേ' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രക്ഷോഭം. ജാഥയുടെ പ്രചാരണാർത്ഥം ജില്ലയിലെ 18 ഏരിയകളിലും കാൽനട പ്രചാരണ ജാഥകൾ സംഘടിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL